എൽ ഡി സി മുൻവർഷങ്ങളിലെ ചോദ്യങ്ങൾ

1) അടിമ വംശത്തിലെ ഏറ്റവും പ്രഗത്ഭനായ ഭരണാധികാരി ആര്?

ഗിയാസ്-ഉദ്‌-ദിൻ ബാൽബൻ

2)ബംഗാൾ വിഭജനത്തിനെതിരെയുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി രൂപം കൊണ്ട പ്രസ്ഥാനം:

സ്വദേശി പ്രസ്ഥാനം

3) വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായ വർഷം?

1923

4) ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു?

എ കെ ഗോപാലൻ

5) ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭ രൂപ നൽകിയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ഉപദേഷ്ടാവായി പ്രവർത്തിച്ച നിയമഞ്ജൻ ആര്?

ബി എൻ റാവു

6) സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 1987 ൽ ഇന്ത്യയിൽ നടപ്പിലാക്കിയ നിയമം ഏത്?

സതി നിരോധന നിയമം

7) ഇന്ത്യയിലെ ഏക അഗ്നിപർവതമായ ബാരൻ സ്ഥിതി ചെയ്യുന്ന ദ്വീപ്:

നാർകോണ്ടം ദ്വീപ്

8) ‘നിർദേശക തത്വങ്ങൾ’ എന്ന ആശയം കടം കൊണ്ടത്:

അയർലന്റ്

9) ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ ആര്?

ഗുൽസാരിലാൽ നന്ദ

10) മുഗൾ രാജവംശത്തിലെ അവസാനത്തെ രാജാവ് ആര്?

ബഹദൂർഷ II

11) കേരളത്തിൽ ഡച്ചുകാരുടെ ആധിപത്യത്തിന് അന്ത്യംകുറിച്ച യുദ്ധം:

കുളച്ചൽ യുദ്ധം

12) ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി:

കാനിംഗ് പ്രഭു

13) വിവരാവകാശ പ്രസ്ഥാനം ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത്:

രാജസ്ഥാൻ

14) ഏത് സമ്മേളനത്തിൽ വെച്ചാണ് ചേരിചേരാ പ്രസ്ഥാനം ഔപചാരികമായി നിലവിൽ വന്നത്?

ബൽഗ്രേഡ്

15) ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം:

ചൗരിചൗരാ സംഭവം

16) ‘ഗംഗൈകൊണ്ട ചോളാൻ’ എന്നറിയപ്പെട്ട ചോളരാജാവ് ആര്?

രാജേന്ദ്ര ചോളൻ

17) കേരളത്തിൽ ഉത്ഭവിച് കര്ണാടകത്തിലേക്ക് ഒഴുകുന്ന നദി:

കബനി

18) കുളച്ചൽ യുദ്ധം നടന്ന വർഷം:

1741

19) സമുദ്രനിരപ്പിൽ നിന്നും താഴ്ന്നു കിടക്കുന്ന കേരളത്തിലെ പ്രദേശം?

കുട്ടനാട്

20) ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം?

ഡക്കാൻ പീഠഭൂമി

Leave a Reply