എൽ ഡി സി ചോദ്യ ശേഖരം

1) ബ്രിട്ടീഷുകാർക്കെതിരെ മലബാറിൽ നടന്ന ആദ്യത്തെ സംഘടിത കലാപം?

പഴശ്ശി വിപ്ലവം

2) പഴശ്ശിയെ പിടിക്കാൻ നിയോഗിച്ച സൈന്യം:

കോൽകാർ

3) ആദ്യ ഐഎൻസി സമ്മേളനത്തിൽ പങ്കെടുത്ത മലയാളി?

ബാരിസ്റ്റർ ജി പി പിള്ള

4) ഗാന്ധിജി ആദ്യമായി പങ്കെടുത്ത ഐഎൻസി സമ്മേളനം?

1901 കൊൽക്കത്ത

5) ആധുനിക ഒളിംപിക്‌സിന്റെ രൂപീകരണത്തിന് കാരണമായ യുദ്ധം?

ഫ്രാങ്കോ – പ്രഷ്യൻ യുദ്ധം

6) സ്‌ത്രീകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ്?

1900 ലെ പാരീസ് ഒളിമ്പിക്സ്

7) ഇന്ത്യയിൽ മുഗൾ ഭരണത്തിന് തുടക്കം കുറിച്ച യുദ്ധം?

ഒന്നാം പാനിപ്പട്ട് യുദ്ധം

8) ഏറ്റവും കുറച്ച് കാലം അധികാരത്തിലിരുന്ന മുഗൾ ചക്രവർത്തി?

ബാബർ

9) ഇന്ത്യയിൽവെച് വധിക്കപ്പെട്ട ഏക വൈസ്രോയി?

മയോപ്രഭു

10) ഇന്ത്യയിൽ ആദ്യമായി ഒരു പബ്ലിക് സർവീസ് കമ്മിഷന് രൂപം നൽകിയ വൈസ്രോയി?

ഡഫറിൻ പ്രഭു

11) ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം?

ചമ്പാരൻ

12) ഗാന്ധിജി ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?

വാർധാ പദ്ധതി

13) രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ മലയാളി?

കെ ആർ നാരായണൻ

14) ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ച രാഷ്ട്രപതി?

ഫക്രുദീൻ അലി അഹമ്മദ്

15) ലോകത്തിലെ ഏറ്റവും വലിയ രാജ്യം?

റഷ്യ

Leave a Reply

%d bloggers like this: