റിസർവ് ബാങ്ക് ഓഫ് ഇന്ത്യ – അറിയേണ്ടതെല്ലാം

1) ‘ബാങ്കേഴ്സ് ബാങ്ക്’ എന്നറിയപ്പെടുന്നത്?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

2) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വരാൻ കാരണമായ കമ്മീഷൻ?

ഹിൽട്ടൺ യങ് കമ്മിഷൻ

3) ഹിൽട്ടൺ യങ് കമ്മീഷൻ അറിയപ്പെട്ട മറ്റൊരു പേര്?

റോയൽ കമ്മീഷൻ ഓൺ ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ്

4) ഹിൽട്ടൺ യങ് കമ്മീഷൻ നിലവിൽ വന്ന വർഷം?

1926

5) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്?

1935 ഏപ്രിൽ 1

6) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെട്ടത്?

1949 ജനുവരി 1

7) റിസർവ് ബാങ്കിന്റെ ആസ്ഥാനം?

മുംബൈ

8) ആദ്യ റിസർവ് ബാങ്ക് ഗവർണ്ണർ?

ഓസ്ബോൺ ആർക്കൽ സ്മിത്ത്

9) ഇന്ത്യക്കാരനായ ആദ്യ റിസർവ് ബാങ്ക് ഗവർണ്ണർ?

സി ഡി ദേശ്മുഖ്

10) സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റിസർവ് ബാങ്ക് ഗവർണ്ണർ?

സി ഡി ദേശ്മുഖ്

11) ഏറ്റവും കൂടുതൽ കാലം റിസർവ് ബാങ്ക് ഗവർണ്ണർ പദവി വഹിച്ച വ്യക്തി?

ബെനഗൾ രാമ റാവു

12) റിസർവ് ബാങ്ക് ഗവർണ്ണറായ ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ആയ വ്യക്തി?

മൻമോഹൻ സിംഗ്

13) നിലവിലെ റിസർവ് ബാങ്ക് ഗവർണ്ണർ ?

ശക്തികാന്ത ദാസ്

14) റിസർവ് ബാങ്ക് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

15) റിസർവ് ബാങ്കിന്റെ കേരളത്തിലെ ആസ്ഥാനം?

തിരുവനന്തപുരം

16) റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം?

കടുവ

17) റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം?

എണ്ണപ്പന