World History – Important Years (ലോക ചരിത്രം – പ്രധാന വർഷങ്ങൾ)

🔔 ബി സി 3500 : ടൈഗ്രിസ്, യൂഫ്രട്ടീസ് നദീ തടത്തിലുള്ള സുമേറിയയിൽ ആദ്യകാല നഗരങ്ങൾ രൂപം കൊള്ളുന്നു. (നാഗരീകതയുടെ തുടക്കം)

🔔 ബി സി 3500 : എഴുത്തുവിദ്യയുടെ ആദ്യകാല രൂപം സുമേറിയക്കാർ വികസിപ്പിച്ചെടുത്തു. പിൽക്കാലത്ത് ക്യുണിഫോം എന്ന ലിപിയായി ഇത് വികാസം കൊണ്ടു.

🔔 ബി സി 2500 : ഭാരതത്തിൽ മോഹൻജൊദാരോ-ഹാരപ്പ സംസ്‌കാരത്തിന് തുടക്കം കുറിച്ചു.

🔔 ബി സി 2500 – 1100 : ക്രീറ്റ് ദ്വീപിൽ മിനോവൻ സംസ്ക്കാരം രൂപം കൊള്ളുകയും ബി സി 1100 ഓട് കൂടി അവസാനിക്കുകയും ചെയ്തു

🔔 ബി സി 2300 : അക്കാഡിലെ സർഗൺ രാജാവ് സുമേറിയക്കാരെ കീഴടക്കുകയും ലോകത്തിലെ ആദ്യത്തെ സാമ്രാജ്യത്വത്തിന് രൂപം നൽകുകയും ചെയ്തു

🔔 ബി സി 1700 : ചൈനയിലെ ഹുവാങ്ഹി താഴ്വരയിൽ ഷാങ് രാജവംശം ഭരണം തുടങ്ങി

🔔 ബി സി 1400 : ഇരുമ്പ് നിർമ്മാണത്തിന് തുടക്കമിട്ടു

🔔 ബി സി 2500 : ഈജിപ്തിലെ ഗിസയിൽ പിരമിടുകളും സ്ഫിങ്സും (sphinx) നിർമ്മിക്കപ്പെട്ടു

🔔 ബി സി 2500 : ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഇതിഹാസ കാവ്യങ്ങളായ ഗിൽഗമേഷ്, സൃഷ്ടിയുടെ ഇതിഹാസം എന്നിവ രചിക്കപ്പെട്ടു

🔔 ബി സി 1020 : ഇന്നത്തെ പലസ്തീൻ പ്രദേശത്ത് ജൂതന്മാർ തങ്ങളുടെ രാജ്യം സ്ഥാപിച്ചു

🔔 ബി സി 776 : ലോകത്തിലെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട ഒളിംപിക്‌സ് ഗ്രീസിൽ നടന്നു

🔔ബി സി 563 : ബുദ്ധമത സ്ഥാപകനായ ഗൗതമ ബുദ്ധൻ ജനിച്ചു

🔔 ബി സി 550 : സൈറസ് പേഴ്സ്യൻ സാമ്രാജ്യത്തിന് രൂപം നൽകി

🔔 ബി സി 500 : ബാബിലോണിലെ ‘തൂങ്ങുന്ന പൂന്തോട്ടം’ (Hanging Gardens) നിർമ്മിക്കപ്പെട്ടു

🔔 ബി സി 331 : മഹാനായ അലക്സാണ്ടർ അർബേല യുദ്ധം വിജയിച്ചു. അതുവഴി പേഴ്സ്യൻ സാമ്രാജ്യം കീഴടക്കി

🔔 ബി സി 221 – 206 : ചൈനയിലെ ആദ്യത്തെ ശക്തമായ ഒരു കേന്ദ്ര ഭരണ സംവിധാനത്തിന് ക്വിൻ രാജവംശം തുടക്കമിട്ടു

🔔 ബി സി 202 – ചൈനയിൽ 400 വർഷത്തോളം നീണ്ടു നിന്ന ഹാൻ രാജവംശത്തിന് തുടക്കം

🔔 ബി സി 146 : റോമാക്കാർ ഗ്രീസിനെ കീഴടക്കി

🔔 ബി സി 55 – 54 : ജൂലിയസ് സീസറുടെ നേതൃത്വത്തിൽ റോമാക്കാർ ബ്രിട്ടൻ ആക്രമിച്ചു

🔔 ബി സി 27 – റോമൻ സാമ്രാജ്യത്തിലെ ആദ്യത്തെ ചക്രവർത്തിയായി ഓഗസ്റ്റസ് അധികാരമേറ്റു

Leave a Reply