What is Hydrogen Bomb?(എന്താണ് ഹൈഡ്രജൻ ബോംബ്)

💣 സാധാരണ അണുബോംബുകൾ അണു വിഘടനത്തിലൂടെ സ്ഫോടനം നടത്തുമ്പോൾ അണു സംയോജനത്തിലൂടെയാണ് ഹൈഡ്രജൻ ബോംബ് സ്ഫോടനം. പലമടങ് ശക്തിയേറിയവയാണ് ഇവ, വലുപ്പം കുറവും. ആണവായുധങ്ങളിൽ ഏറ്റവും അപകടകാരിയാണ് തെർമോ ന്യൂക്ലീയർ ബോംബ് അഥവാ ഹൈഡ്രജൻ ബോംബ്

💣 ഹൈഡ്രജൻ ഐസോടോപ്പുകളായ ഡ്യുട്ടിരിയം, ട്രിഷിയം എന്നിവയുടെ സംയോജനത്തിലൂടെയാണ് (ന്യുക്ലിയർ ഫ്യുഷൻ) ബോംബിന്റെ പ്രവർത്തനം. ഇന്നുവരെ പരീക്ഷിച്ചിട്ടുള്ളതിൽ ഏറ്റവും മാരകമായ ബോംബ് പഴയ യു എസ് എസ് ആർ (റഷ്യ) നിർമ്മിച്ച ആർ ഡി എസ് 220 ഹൈഡ്രജൻ ബോംബാണ്. സ്ഫോടന ശേഷി 50 മെഗാടൺ ആണ്.

Leave a Reply