Various International Organisations (വിവിധ അന്താരാഷ്ട്ര സംഘടനകൾ)

🔘 യൂറോപ്യൻ യൂണിയൻ (EU)
ആസ്ഥാനം : ബ്രസൽസ് (ബെൽജിയം)
1951-ൽ യൂറോപ്പിലെ ആറു രാജ്യങ്ങളുടെ കൂട്ടായ്മയായി ആരംഭിച്ചു

🔘 ആഫ്രിക്കൻ യൂണിയൻ (AU)
ആസ്ഥാനം : എത്യോപിയ (ആഡിസ്‌ അബാബ)
ആഫ്രിക്കൻ വൻകരയിലെ 54 രാജ്യങ്ങളടങ്ങിയ കൂട്ടായ്മയാണ് ആഫ്രിക്കൻ യൂണിയൻ

🔘 ആസിയാൻ (ASEAN)
ആസ്ഥാനം : ജക്കാർത്ത (ഇന്തോനേഷ്യ)
ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ ആണ് ആസിയാൻ

🔘 ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് (OAS)
ആസ്ഥാനം : വാഷിങ്ടൺ (യു എസ് എ)
തെക്കേ അമേരിക്കയിലെയും വടക്കേ അമേരിക്കയിലെയും 35 രാജ്യങ്ങളുടെ സംഘടന

🔘 ജി – 20
ലോകത്തെ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അടങ്ങുന്നതാണ് ജി – 20

🔘 ജി 8
1975 ൽ ഫ്രാൻസ് മുൻകൈ എടുത്ത് തുടങ്ങിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മ

🔘 ഒപെക് (OPEC)
ആസ്ഥാനം : വിയന്ന (ഓസ്ട്രിയ)
ക്രൂഡ് ഓയിലിന്റെ ഉൽപ്പാദനവും വില നിലവാരവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ 1960 ൽ തുടങ്ങിയ കൂട്ടായ്‌മ

🔘 അറബ് ലീഗ്
ആസ്ഥാനം : കെയ്റോ (ഈജിപ്ത്)
അറബ് രാജ്യങ്ങൾക്കിടയിൽ ഐക്യവും ധാരണയും വളർത്തുക എന്ന ലക്ഷ്യത്തോടെ 1945 ൽ സ്ഥാപിച്ച കൂട്ടായ്മ

🔘 വേൾഡ്‌ ട്രേഡ് ഓർഗനൈസേഷൻ
ആസ്ഥാനം : ജനീവ
രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര – വാണിജ്യ ബന്ധങ്ങൾ നിയന്ത്രിക്കുന്ന ഏക സംഘടനയാണ് ലോക വ്യാപാര സംഘടന

🔘 ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (ADB)
ആസ്ഥാനം : മനില (ഫിലിപ്പീൻസ്)
ഏഷ്യൻ രാജ്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിച്ച ബാങ്ക്

🔘 ഇന്റർപോൾ
ആസ്ഥാനം : ലിയോൺ (ഫ്രാൻസ്)
രാജ്യാന്തര കുറ്റാന്വേഷണങ്ങൾ ഏറ്റെടുത്തു നടത്തുകയാണ് ഇന്റർപോളിന്റെ ചുമതല. 1923 ലാണ് തുടങ്ങിയത്

🔘 രാജ്യാന്തര വ്യോമ ഗതാഗത സംഘടന
ആസ്ഥാനം : മോൺട്രിയൽ (കാനഡ)
വ്യോമ ഗതാഗതം സുഗമവും സുരക്ഷിതവും ആക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം.1945 ലാണ് തുടങ്ങിയത്

🔘 ഗ്രീൻപീസ്
ആസ്ഥാനം : ആംസ്റ്റർഡാം (നെതർലൻഡ്)
ലോകത്തിലെ ഏറ്റവും ഊർജസ്വലരായ പരിസ്ഥിതി പ്രവർത്തകരുടെ സംഘടന. 1971 ലാണ് തുടങ്ങിയത്

🔘 സാർക്ക് (SAARC)
ആസ്ഥാനം : കാഠ്മണ്ഡു (നേപ്പാൾ)
1985ൽ നിലവിൽ വന്നു

🔘 നാറ്റോ (NATO)
ആസ്ഥാനം : ബ്രസൽസ് (ബെൽജിയം)
1949 ലാണ് രൂപം കൊണ്ടത്

🔘 കോമൺവെൽത്ത്
ആസ്ഥാനം : ലണ്ടൻ (യു കെ)
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് കോമൺവെൽത്ത്

Leave a Reply