PSC Previous Year Maths Problems (പി എസ് സി മുൻവർഷ കണക്ക് ചോദ്യങ്ങൾ)

1) 10 സെ. മീ വശമുള്ള ഒരു സമചതുരത്തിന്റെ പരപ്പളവ് എത്ര? 2

പരപ്പളവ് = a = 10 × 10 = 100 ച. സെ. മീ

2) 10 സെ. മീ വശമുള്ള ഒരു സമചതുരത്തിന്റെ ചുറ്റളവ് എത്ര?

ചുറ്റളവ് = 4a = 4 × 10 = 40 സെ. മീ

3) ഒരു പരീക്ഷ ജയിക്കാൻ മൊത്തം മാർക്കിന്റെ 64% മാർക്ക് വേണം. 440 മാർക്ക് കിട്ടിയ ഒരു കുട്ടി 9% മാർക്കിന് തോറ്റു. എങ്കിൽ പരീക്ഷയുടെ ആകെ മാർക്ക് എത്ര?

64 % വേണ്ടിടത്ത് 9% മാർക്കിന്‌ കുട്ടി തോറ്റു എന്ന് ചോദ്യത്തിൽ പറഞ്ഞിട്ടുണ്ട് അപ്പോൾ കുട്ടിക്ക് കിട്ടിയ മാർക്ക്

= 64% – 9% = 55%

ഈ 55% ആണ് 440

ഇനി ആകെ മാർക്ക് കാണാം

= 440
——– × 100 = 800
55

4) ഒരു സ്കൂളിൽ 65% പെൺകുട്ടികളാണ് ആൺകുട്ടികളുടെ എണ്ണം 427 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര?

65% പെൺകുട്ടികളാണ്, അതിനാൽ ബാക്കി 35% ആയിരിക്കും ആൺകുട്ടികൾ

= 427
——- × 65 = 793
35

5) ഒരു കച്ചവടക്കാരൻ ബാഗുകൾ 15% ഡിസ്‌കൗണ്ട് നൽകി വിൽക്കുന്നു. 629 രൂപയ്ക്ക് വിറ്റ ഒരു ബാഗിന്റെ പരസ്യ വില എത്ര?

പരസ്യ വില = വിറ്റവില × 100
———————-
100 – ഡിസ്‌കൗണ്ട് % = 629 × 100 ----------------- = 740 രൂപ 85

Leave a Reply