Previous maths questions (മുൻവർഷത്തെ കണക്ക് ചോദ്യങ്ങൾ)

1) ക്ലോക്കിലെ മണിക്കൂർ സൂചി 6 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഡിഗ്രി അളവ് എത്താൻ മിനിറ്റ് സൂചിക്ക് എത്ര സമയം വേണം?

▪ മണിക്കൂർ സൂചി 1 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഡിഗ്രി അളവ് = 30°

▪ മണിക്കൂർ സൂചി 6 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഡിഗ്രി അളവ്

= 6 × 30° = 180°

▪ മിനിറ്റ് സൂചി 1 മിനിറ്റ് കൊണ്ട് സഞ്ചരിക്കുന്ന ഡിഗ്രി അളവ് = 6°

▪ മിനിറ്റ് സൂചിക്ക് 180° സഞ്ചരിക്കാൻ ആവശ്യമായ സമയം

= 180
——- = 30 മിനിറ്റ്
6

2) രവി കൃഷി ആവശ്യത്തിനായി 10,000 രൂപ സഹകരണ ബാങ്കിൽ നിന്നും വായ്‌പ എടുത്തു. ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നതെങ്കിൽ 6 മാസം കഴിഞ്ഞ് എത്ര രൂപ തിരിച്ചടക്കണം?
PNR
സാധാരണ പലിശ = I = ————
100

I = 10000 × 1 × 8

2
———————— = 400 രൂപ
100

തിരിച്ചടക്കേണ്ട രൂപ = 10000 + 400 = 10400 രൂപ

3) ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 120 മീറ്ററും വീതി 85 മീറ്ററുമായാൽ അതിന്റെ ചുറ്റളവ് എത്ര?

ചതുരത്തിന്റെ ചുറ്റളവ് കാണാൻ

= 2 (നീളം + വീതി)

മൈതാനത്തിന്റെ ചുറ്റളവ്

= 2 ( 120 + 85 ) = 410 മീറ്റർ

Leave a Reply