Kerala Rivers – Related facts (കേരളത്തിലെ നദികൾ – അനുബന്ധ വസ്തുതകൾ)

▪ 160 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള നാലു വലിയ നദികൾ കേരളത്തിലുണ്ട്; പെരിയാർ, ഭാരതപ്പുഴ, പമ്പ, ചാലിയാർ എന്നിവ.

▪ കേരളത്തിലെ മൂന്നു പുഴകൾക്ക് വെറും ഇരുപതു കിലോമീറ്ററിൽ താഴെയാണ് നീളം; രാമപുരം പുഴ, അയിരൂർ പുഴ, മഞ്ചേശ്വരം പുഴ എന്നിവ.

▪ ഏറ്റവും നീളം കുറഞ്ഞ പുഴ മഞ്ചേശ്വരം പുഴയാണ്; 16 കിലോമീറ്ററാണ് പുഴയുടെ നീളം.

💧 പെരിയാർ 💧

▪ കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ.

▪ പെരിയാർ ആരംഭിക്കുന്നിടത്തുള്ള കൃത്രിമ തടാകമാണ് പെരിയാർ തടാകം

▪ പെരിയാർ തടാകത്തിനു ചുറ്റുമാണ് കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സാങ്കേതമായ തേക്കടി സ്ഥിതി ചെയ്യുന്നത്.

▪ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പെരിയാർ നദിയിലാണ്

▪ കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയും പെരിയാർ നദിയിലാണ്

▪ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ (പത്തെണ്ണം) പെരിയാർ നദിയിലാണ് ഉള്ളത്

▪ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരും ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയും പെരിയാർ നദീതീരത്താണ്.

💧 ഭാരതപ്പുഴ 💧

▪ കേരളത്തിലെ രണ്ടാമത്തെ വലിയ നദി

▪ നിള എന്നും ഭാരതപ്പുഴ അറിയപ്പെടുന്നു

▪ കൽപ്പാത്തിപ്പുഴ, കണ്ണാടിപ്പുഴ, ഗായത്രിപ്പുഴ, തൂതപ്പുഴ എന്നിവയാണ് ഭാരതപ്പുഴയുടെ പ്രധാന പോഷക നദികൾ.

💧 നെയ്യാർ 💧

▪ കേരളത്തിന്റെ ഏറ്റവും തെക്ക് ഭാഗത്തുള്ള നദി

▪ ഈ നദിയുടെ പ്രധാന പോഷക നദികളാണ് കല്ലാറും കരവലിയാറും

💧 ചലക്കുടിപ്പുഴ 💧

▪ പറമ്പിക്കുളം, കുരിയാർകുറ്റി, ഷോളയാർ, കാരപ്പാറ, ആനക്കയം എന്നീ മലയൊഴുക്കുകൾ ചേർന്നുണ്ടായതാണ് ചലക്കുടിപ്പുഴ

▪ പെരിങ്ങൽക്കുത്ത്, അതിരപ്പള്ളി, വാഴച്ചാൽ എന്നീ പ്രസിദ്ധമായ വെള്ളച്ചാട്ടങ്ങൾ ഈ പുഴയിലാണ്

💧 മഞ്ചേശ്വരം പുഴ 💧

▪ കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള പുഴയാണ് മഞ്ചേശ്വരം പുഴ

▪ കേരളത്തിലെ ഏറ്റവും ചെറിയ പുഴ എന്ന വിശേഷണവും മഞ്ചേശ്വരം പുഴക്കാണ്

💧 മയ്യഴിപ്പുഴ 💧

▪ മാഹിനദി എന്നും ഈ പുഴ അറിയപ്പെടുന്നു

Leave a Reply