മുൻവർഷത്തെ ജി കെ ചോദ്യങ്ങൾ

1) സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യാക്കാരൻ?

അമർത്യാസെൻ

2) ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ച വർഷം:

1919

3) അഭയഘട്ട് ആരുടെ അന്ത്യവിശ്രമ സ്ഥലമാണ്?

മൊറാർജി ദേശായി

4) ബാലവേല നിരോധിച്ചിരിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ്:

24

5) ജലത്തിനടിയിൽ ശബ്ദമളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം:

ഹൈഡ്രോഫോൺ

6) ഭോപ്പാൽ പട്ടണത്തിന്റെ സ്ഥാപകൻ?

രാജാഭോജൻ

7) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കയച്ച ആദ്യ സ്വകാര്യ ബഹിരാകാശ പേടകം:

ഡ്രാഗൺ

8) രാജ്യത്തെ ആദ്യത്തെ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ല?

കോഴിക്കോട്

9) ചാന്നാർ സ്ത്രീകൾക്ക് മാറു മറയ്ക്കാൻ സ്വാതന്ത്ര്യം അനുവദിക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നൽകിയതാര്?

വൈകുണ്ഠസ്വാമികൾ

10) തിരു-കൊച്ചി രൂപം കൊണ്ട വർഷം?

1949

11) ‘വേദങ്ങളിലേക്ക് മടങ്ങിപോകുക’ ഏത് സംഘടനയുടെ അടിസ്ഥാന തത്വമായിരുന്നു?

ആര്യസമാജം

12) ‘അഭിനവഭാരത്’ എന്ന വിപ്ലവ സംഘടന ആരംഭിച്ചത്:

വി ഡി സവർക്കർ

13) വിദ്യാദിരാജൻ എന്ന നാമധേയം സ്വീകരിച്ചതാര്?

ശ്രീ ചട്ടമ്പിസ്വാമികൾ

14) ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ അധ്യക്ഷനായിരുന്ന മലയാളി:

സി ശങ്കരൻ നായർ

15) ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി:

അൽമേഡ

16) ശ്രീനാരായണഗുരു സമാധിയായി വർഷം:

1928

17) ലോക മിതവ്യയദിനം എന്നാണ്?

ഒക്ടോബർ 30

18) ക്യൂരിയോസിറ്റി ഇറങ്ങിയ ചൊവ്വയിലെ ഗർത്തം അറിയപ്പെടുന്നത്:

ഗേൽക്രേറ്റർ

19) ‘ജ്ഞാനികളുടെ ആചാര്യൻ’ എന്നറിയപ്പെടുന്ന ഗ്രീക്ക് തത്വചിന്തകൻ:

അരിസ്റ്റോട്ടിൽ

20) ഹണ്ടർ കമ്മീഷൻ നിയമിക്കപ്പെട്ട വർഷം:

1882

Leave a Reply