മുൻവർഷത്തെ ജി കെ ചോദ്യങ്ങൾ

1) ഹിരാക്കുഡ് നദീതട പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനം:

ഒഡീഷ

2) ജനപങ്കാളിതത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ അന്താരാഷ്ട്രവിമാനത്താവളമാണ്:

കൊച്ചി

3) കമ്പോള പരിഷ്ക്കാരങ്ങളുടെ പേരിൽ മധ്യകാല ഇന്ത്യാ ചരിത്രത്തിൽ അറിയപ്പെടുന്ന ഭരണാധികാരി:

അലാവുദീൻ ഖിൽജി

4) 1857 ലെ ഒന്നാം സ്വാതന്ദ്ര്യസമരം ആരംഭിച്ച സ്ഥലം:

മീററ്റ്

5) ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചതെന്ന്?

1949 നവംബർ 26

6) ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാന പ്രമാണമായ ചേരിചേരാ നയം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ബന്തൂങ് സമ്മേളനം നടന്നത് ഏതു രാജ്യത്തുവെചാണ്?

ഇന്തോനേഷ്യ

7) വൻ വ്യവസായങ്ങൾക്ക് ഊന്നൽ നൽകിയ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏതാണ്?

രണ്ടാം പഞ്ചവത്സര പദ്ധതി

8) റിസർവ് ബാങ്ക് നിലവിൽ വന്നത്:

1935

9) ഇന്ത്യൻ ഭരണഘടനയിൽ എത്ര ഷെഡ്യൂളുകളാണ് ഉള്ളത്?

12

10) സാർവദേശീയ മനുഷ്യാവകാശ ദിനം:

ഡിസംബർ 10

11) വിവരാവകാശ നിയമമനുസരിച്ച് ജീവനും സ്വാതന്ദ്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അപേക്ഷകന് മറുപടി കൊടുക്കുന്നതിനുള്ള സമയപരിധി:

48 മണിക്കൂർ

12) ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കപ്പെട്ട വർഷം:

1993

13) എട്ടാമത് ജി 20 ഉച്ചകോടി നടന്ന സ്ഥലം:

മോസ്‌കോ

14) ഏറ്റവും കുറഞ്ഞ പ്രായത്തിൽ ‘ഭാരതരത്നം’ ലഭിച്ച വ്യക്തി:

സച്ചിൻ ടെണ്ടുൽക്കർ

15) ഇന്ത്യയുടെ ആദ്യത്തെ നാവിക ഉപഗ്രഹം:

GSAT-7

16) കണ്ണുകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിനാവശ്യമായ വിറ്റാമിൻ:

വിറ്റാമിൻ എ

17) ഭക്ഷണത്തിൽ ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗമാണ്:

അനീമിയ

18) അന്തരീക്ഷമർദം അളക്കുവാനുപയോഗിക്കുന്ന ഉപകരണം:

ബാരോമീറ്റർ

19) മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം:

ചെമ്പ്

20) ബാറ്ററികളിൽ സാധാരണയായി ഉപയോഗിക്കുന്ന ആസിഡ്:

സർഫ്യുരിക് ആസിഡ്

Leave a Reply