പി എസ് സി മുൻവർഷത്തെ ചോദ്യങ്ങൾ

1) സാഹസികനായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നത് ആര്?

ബാബർ

2) ആരുടെ നാമധേയം നിലനിർത്താനാണ് കുത്തബ്മിനാർ നിർമ്മിക്കപ്പെട്ടത്?

കുത്ബുദീൻ ഭക്തിയാർ കാക്കി

3) ലോട്ടസ് മഹൽ എന്ന ശിൽപ സൗധം എവിടെയാണ്?

ഹംപി

4) ‘ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ’ എന്നറിയപ്പെടുന്നത് ആര്?

റിച്ചാർഡ് വെല്ലസ്ലി

5) സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം:

പൂക്കോട് തടാകം

6) ‘യവനപ്രിയ’ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം?

കുരുമുളക്

7) ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക്:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

8) ‘സാരെ ജഹാം സേ അച്ഛാ’ എന്ന ഗീതം രചിച്ചിരിക്കുന്ന ഭാഷ?

ഉറുദു

9) ഇന്ത്യയിലാദ്യമായി സിമന്റ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത് എവിടെ?

ചെന്നൈ

10) തവിട്ടു കൽക്കരി (Brown coal) എന്നറിയപ്പെടുന്ന ധാതുവിഭവം:

ലിഗ്നെറ്റ്

11) മരണാനന്തര ബഹുമതിയായി ആദ്യമായി ഭാരതരത്ന നേടിയ വനിത:

അരുണാ ആസിഫ് അലി

12) ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് ദേശസൽക്കരിച്ചത് എന്ന്?

1956

13) സ്വതന്ത്ര ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെ?

സെല്ലുലാർ ജയിൽ

14) കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കട്ടക്ക്

15) പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു?

6

16) ഭരണഘടനയുടെ 8 ആം ഷെഡ്യുളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഷകളിൽ ഏറ്റവും കുറച്ച് ആളുകൾ സംസാരിക്കുന്ന ഭാഷ:

സംസ്കൃതം

17) കർഷകർക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷൻ രൂപകരിച്ചത്?

2004

18) നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം?

എക്കൽ മണ്ണ്

19) ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം:

സിങ്ക്

20) ഭരണഘടനയുടെ എത്രാമത്തെ അനുച്ഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്?

അനുച്ഛേദം 24

Leave a Reply