തിരഞ്ഞെടുത്ത മുൻവർഷങ്ങളിലെ എൽ ഡി സി ചോദ്യങ്ങൾ

1) സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?

കുന്തിപ്പുഴ

2) ‘രാസവസ്തുക്കളുടെ രാജാവ്’ എന്നറിയപ്പെടുന്നത്?

സൾഫ്യുരിക് ആസിഡ്

3) ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിങ് ഉപഗ്രഹം?

റിസാറ്റ്-1

4) ഏത് വർഷമാണ് ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്?

2010

5) ആരുടെ ആത്മകഥയാണ് “കുമ്പസ്സാരങ്ങൾ”?

റൂസ്സോ

6) ചരിത്ര പ്രസിദ്ധമായ കയൂർ സമരം ഏത് വർഷം ആണ് നടന്നത്?

1941

7) ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ ഒരു കടുവ സംരക്ഷണ കേന്ദ്രം കൂടിയാണ്. ഇത് ഏത് സംസ്ഥാനത്താണ് കാണപ്പെടുന്നത്?

പശ്ചിമബംഗാൾ

8) ഒളിംപിക്സിന്റെ അഞ്ച് വളയങ്ങളിൽ നീല വളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?

യൂറോപ്പ്

9) ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം?

കബഡി

10) ‘ബ്ലാക്ക്‌ പഗോഡ’ എന്നറിയപ്പെടുന്ന സൂര്യക്ഷേത്രം സ്ഥിതിചെയുന്നതെവിടെ?

ഒറീസ്സ

11) 1936 നവംബർ 12-ന് ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി?

ശ്രീചിത്തിര തിരുനാൾ

12) പ്രത്യുൽപ്പാദന വ്യവസ്ഥയുടെ ശെരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത്?

വിറ്റാമിൻ ഇ

13) ‘കാനിസ് ഫെമിലിയാരിസ്’ ഏതു ജീവിയുടെ ശാസ്ത്രീയനാമമാണ്?

നായ

14) കേന്ദ്ര നാഡീവ്യവസ്ഥയിലെ ന്യുറോണുകൾ നശിക്കുന്നത് മൂലമോ സെറിബ്രൽ കോർടക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ് :

അൽഷിമേഴ്‌സ്

15) പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി ആര്?

യൂറി ഗഗാറിൻ

16) ‘ഷെന്തുരുണി വന്യജീവി സങ്കേതം’ ഏതു ജില്ലയിലാണ്?

കൊല്ലം

17) ചിങ്ങം ഒന്ന് ആചരിക്കുന്നത് എന്തായിട്ടാണ്:

കർഷക ദിനം

18) മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷനറി സംഘടന:

ബി ഇ എം

19) ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ അധ്യക്ഷനായ ആദ്യ മലയാളി:

സർ സി ശങ്കരൻനായർ

20) കേരളത്തിൽ പ്രകൃത്യാ തന്നെ വളരുന്ന ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം:

മറയൂർ

Leave a Reply