കേരള ചരിത്രം – ചില പ്രധാന ചോദ്യങ്ങൾ

1) തിരു-കൊച്ചിയിലെ അവസാനത്തെ പ്രധാനമന്ത്രി?

പറവൂർ ടി കെ നാരായണ പിള്ള

2) തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോൻ

3) വിദ്യാർഥികൾക്ക് ബസ്സിലും ബോട്ടിലും ട്രാവൽ കൺസെഷൻ ലഭിക്കുന്നതിനുവേണ്ടി കെ എസ് യു നടത്തിയ സമരം?

ഒരണ സമരം 1957

4) അഞ്ചുതെങ്ങ് കോട്ട പണികഴിപ്പിച്ച വർഷം?

1695

5) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിലെ ഒരു നാട്ടുരാജ്യവുമായി ഒപ്പുവെച്ച ആദ്യ ഉടമ്പടി?

വേണാട് ഉടമ്പടി (1923)

6) 1696 ൽ മണ്ണാപ്പേടി പുലപ്പേടി നിരോധിച്ച ഭരണാധികാരി?

കോട്ടയം കേരളവർമ്മ

7) 1721 ൽ ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് നേതാവ്?

ഗീഫോഡ്

8) ഒന്നാം പഴശ്ശികലാപവുമായി ബന്ധപ്പെട്ട മലനിരകൾ?

പുരളിമല

9) മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ കലാപം?

പടിഞ്ഞാറെ കോവിലകം കലാപം

10) തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നത്?

പനമരം

11) പഴശ്ശിരാജയെ വധിച്ച തലശ്ശേരി സബ്കലക്ടർ?

തോമസ് ഹാർവേ ബാബർ

12) കുണ്ടറ വിളംബരം നടന്ന വർഷം?

1809 ജനുവരി 11

13) ‘വട്ടതൊപ്പിക്കാരെ പുറത്താക്കുക’ എന്നത് ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കുറിച്യ കലാപം

14) ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അവകാശം നൽകിയ തിരുവിതാംകൂർ ദിവാൻ?

കേണൽ ജോൺ മൺറോ

15) മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട മുദ്രാവാക്യം?

തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്

Leave a Reply