എൽ ഡി സി സ്‌പെഷ്യൽ ഫോക്കസ് – ജീവലോകം – പക്ഷികൾ

1) സമാധാനത്തിന്റെ പ്രതീകമായി കണക്കാക്കുന്ന പക്ഷിയാണ് പ്രാവ്

2) പാലുൽപ്പാദിപ്പിക്കുന്ന പക്ഷി എന്നറിയപ്പെടുന്ന പക്ഷിയാണ് പ്രാവ്

3) പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി കാക്ക

4) ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷിയാണ് ആർട്ടിക് ടേൺ

5) ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷിയാണ് സ്വിഫ്റ്റ്

6) ഏറ്റവും വലിയ ചിറകുള്ള പക്ഷിയാണ് ആൽബട്രോസ്

7) വിജ്ഞാനത്തിന്റെ പ്രതീകമായി കണക്കാക്കുന്ന പക്ഷിയാണ് മൂങ്ങ

8) കാക്കകൂട്ടിൽ മുട്ടയിടുന്ന പക്ഷിയാണ് കുയിൽ

9) ന്യൂസിലാൻഡ് സ്വദേശിയാണ് കിവി

10) പറക്കാൻ കഴിയാത്ത പക്ഷിയാണ് കിവി

11) മണംപിടിച് ആഹാരം കണ്ടെത്തുന്ന പക്ഷിയാണ് കിവി

12) ഉഷ്ണരക്തമുള്ള ജീവികളാണ് പക്ഷികൾ

13) പക്ഷികളുടെ ഹൃദയത്തിന് നാല് അറകളുണ്ട്

14) പക്ഷികളെ പാടാൻ സഹായിക്കുന്ന അവയവമാണ് സൈറിങ്‌സ്

15) ഏറ്റവും വലിയ പക്ഷി ഒട്ടകപക്ഷിയാണ്

16) ഏറ്റവും വലിയ മുട്ട ഒട്ടകപക്ഷിയുടെ മുട്ടയാണ്

17) ഒട്ടകപക്ഷിയുടെ ഒരു കാലിൽ രണ്ട് വിരലാനുള്ളത്

18) ഏറ്റവും ഉയരം കൂടിയ പക്ഷിയും ഏറ്റവും ഭാരം കൂടിയ പക്ഷിയും ഒട്ടകപക്ഷിയാണ്

19) ഏറ്റവും വേഗത്തിൽ ഓടാൻ കഴിയുന്ന പക്ഷിയും ഒട്ടകപക്ഷിയാണ്

20) വലിപ്പത്തിൽ രണ്ടാംസ്ഥാനത്തുള്ള പക്ഷിയാണ് എമു

21) പറക്കാൻ കഴിയാത്ത എമു ഓസ്ട്രേലിയയുടെ ദേശീയ പക്ഷിയാണ്

22) ഏറ്റവും ചെറിയ പക്ഷിയാണ് ഹമ്മിങ് ബേർഡ്

23) പിറകോട്ട് പറക്കാൻ കഴിവുള്ള പക്ഷിയാണ് ഹമ്മിങ്ബേർഡ്

24) വംശനാശം സംഭവിച്ച ഡോഡോ പക്ഷിയുടെ സ്വദേശം മൗറീഷ്യസ് ആണ്

25) വംശനാശം സംഭവിച്ച മറ്റൊരു പക്ഷിയാണ് സഞ്ചാരി പ്രാവ്

Leave a Reply