എൽ ഡി സി സ്‌പെഷ്യൽ ഫോക്കസ് – മരുഭൂമികൾ

🔘 വാർഷിക വർഷപാതം 250 മില്ലിമീറ്ററിന് താഴെ ലഭിക്കുന്ന പ്രദേശങ്ങളാണ് മരുഭൂമികൾ

🔘 വാണിജ്യവാതങ്ങളെയാണ് മരുഭൂമിയുടെ സ്രഷ്ടാവ് എന്ന് വിശേഷിപ്പിക്കുന്നത്.

🔘 മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗമാണ് ഒട്ടകം

🔘 മരുഭൂമിയിൽ കാണുന്ന ആവാസയോഗ്യമായ തുരുത്തുകളാണ് മരുപ്പച്ചകൾ(ഒയാസിസ്)

🔘 മരുഭൂമിയിൽ വളരുന്ന സസ്യങ്ങളാണ് സീറോഫൈറ്റുകൾ

🔘 ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സഹാറയാണ്

🔘 ജൂൺ 17 ലോക മരുഭൂമി മരുവത്കരണ നിരോധന ദിനമായി ആചരിക്കുന്നു

🔘 ലോകത്തിലെ ഏറ്റവും തണുത്ത മരുഭൂമി ഗോബി മരുഭൂമിയാണ്. മംഗോളിയ, ചൈന എന്നീ രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്നു

🔘 ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമിയാണ് ഗോബി

🔘 ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമി അറ്റക്കാമയാണ്. ഇത് തെക്കേ അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത്

🔘 ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്നത് കാലഹാരിയാണ്

🔘 ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് കാലഹാരി. ലോകത്തിലെ പ്രധാന വജ്രഖനികളിലൊന്നായ ഒറാപ(ബോട്സാന) കാലഹാരിയിൽ സ്ഥിതി ചെയ്യുന്നു

🔘 കാലഹാരി മരുഭൂമിയിലാണ് ബുഷ്‌മെൻ എന്നു പേരുള്ള ഗോത്രവർഗത്തെ കാണുന്നത്

🔘 ലിറ്റിൽ സഹാറ എന്നറിയപ്പെടുന്ന മരുഭൂമി ഓസ്ട്രേലിയയിലാണ്

🔘 ലോകത്തിൽ ഏറ്റവും കുറച്ച് മരുപ്രദേശമുള്ള ഭൂഖണ്ഡമാണ് യൂറോപ്പ്

🔘 അന്താരാഷ്ട്ര മരുഭൂമി – മരുവത്കരണ നിരോധന വർഷമായി ആചരിച്ചത് 2006 ൽ ആണ്.

🔘 തെക്കേ അമേരിക്കയിലെ ശീത മരുഭൂമിയാണ് പാറ്റഗോണിയ

🔘 മണൽ നിറഞ്ഞ മരുഭൂമികളാണ് ഏർഗ് എന്നറിയപ്പെടുന്നത്

🔘 ലോകത്തിലെ ഏറ്റവും വലിയ ഏർഗ് റൂബ് – അൽഖാലി മരുഭൂമിയാണ്(അറേബ്യൻ മരുഭൂമി)

🔘 സിംപ്സൺ, ഗ്രേറ്റ് വിക്ടോറിയ എന്നീ മരുഭൂമികൾ ഓസ്ട്രേലിയയിലാണ്

🔘 താർ മരുഭൂമിയിലാണ് ഇന്ത്യയുടെ ആണവ പരീക്ഷണ വേദിയായ പൊഖ്‌റാൻ സ്ഥിതി ചെയ്യുന്നത്

🔘 പൊഖ്‌റാൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം രാജസ്ഥാൻ

Leave a Reply