എൽ ഡി സി സ്‌പെഷ്യൽ ഫോക്കസ് – പ്രകാശ പ്രതിഭാസങ്ങൾ

1) പ്രതിഫലനം (Reflection)

മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം.

2) അപവർത്തനം (Refraction)

പ്രകാശം മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് സഞ്ചരിക്കുമ്പോൾ രണ്ട് മാധ്യമങ്ങളുടെയും വിഭജന തലത്തിൽവെച്‌ കിരണത്തിനുണ്ടാകുന്ന വ്യതിയാനം.

3) പ്രകീർണനം (Dispersion)

പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം. പ്രകാശത്തിന്റെ ഈ സ്വഭാവമാണ് മഴവില്ലിന് കാരണമാകുന്നത്.

4) വിസരണം (scattering)

ഒരു മാധ്യമത്തിലൂടെ പ്രകാശം കടന്നുപോകുമ്പോൾ പൊടി പടലങ്ങളിലും തന്മാത്രകളിലും തട്ടിയുണ്ടാകുന്ന ക്രമരഹിതവും ഭാഗികവുമായ പ്രതിഫലനമാണ് വിസരണം.

5) വ്യതികരണം (Interference)

രണ്ട് പ്രകാശ തരംഗങ്ങൾ ഒരു ബിന്ദുവിൽ സംഗമിച്ചാൽ തരംഗ ആയതി ഇരട്ടിക്കുന്നു. ഈ ബിന്ദുവിൽ ഏറ്റവും കൂടിയ തീവ്രതയും അനുഭവപ്പെടുന്നു. സോപ്പുകുമിളയിലും വെള്ളത്തിൽ കലർന്ന എണ്ണപ്പാടയിലും കാണുന്ന മഴവിൽ നിറങ്ങൾക്കും കാരണമാകുന്നത് പ്രകാശത്തിന്റെ വ്യതികരണം മൂലമാണ്.

6) വിഭംഗനം (Diffraction)

സൂഷ്മങ്ങളായ അതാര്യ വസ്തുക്കളിൽ തട്ടി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസമാണ് വിഭംഗനം

7) പൂർണ ആന്തരിക പ്രതിഫലനം(Total internal reflection)

പതനകോൺ ക്രിട്ടിക്കൽ കോണിനെക്കാൾ കൂടിവരുമ്പോൾ അപവർത്തന രശ്മി പൂർണമായും ഇല്ലാതാകുകയും പതന രശ്മി പൂർണ്ണമായും മാധ്യമത്തിൽ പ്രതിഫലിക്കുകയും ചെയുന്ന പ്രതിഭാസമാണ് പൂർണആന്തരിക പ്രതിഫലനം

Leave a Reply